‘കർശനമായ നിയമങ്ങൾക്ക് നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാനാകില്ല, ചിന്താഗതിയാണ് മാറേണ്ടത്’; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

0
85

കർശനമായ നിയമങ്ങൾക്ക് നീതിയുക്തമായ സമൂഹം കെട്ടിപ്പടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ആദ്യം നമ്മുടെ ചിന്താഗതിയാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കാനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിക്കുന്നതിലേക്ക് നാം നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഒരു മാധ്യമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും ഹനിക്കുന്ന പ്രത്യക്ഷമായ സംരക്ഷണ നിയമങ്ങൾക്കെതിരെ നാം തീക്ഷ്ണതയോടെ പ്രതികരിക്കണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് തുല്യ അവസരം വേണം. തൊഴിലാളികളുടെ എല്ലാ മേഖലകളിലും അവർക്ക് സുരക്ഷിതമായ ജോലിസ്ഥലങ്ങൾ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

നിയമസംവിധാനങ്ങള്‍ കൊണ്ട് മാത്രം എല്ലാ അതിക്രമങ്ങളും തടയാന്‍ കഴിയില്ല. സ്വകാര്യവും പൊതുവായതുമായ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നാം ഒറ്റക്കെട്ടായി ശ്രമിക്കണമെന്നും ചീഫ് ജസ്റ്റിസ് വിലയിരുത്തി. സ്വാതന്ത്ര്യവും സമത്വവും ലഭിക്കുന്ന ഒരു അന്തരീക്ഷത്തിലേക്ക് അവരെ എത്തിക്കണമെന്നും അദ്ദേഹം പഞ്ഞു. ഇക്കാര്യങ്ങളെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.