മോട്ടറോളയുടെ എഡ്ജ് 50 നിയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

0
95

മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ അവതരിപ്പിച്ചു. എഡ്ജ് 50 സീരീസിലെ അഞ്ചാമത്തെ ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ. 8 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള എഡ്ജ് 50 നിയോയുടെ വില 23,999 രൂപയാണ്. പാൻ്റോൺ സാക്ഷ്യപ്പെടുത്തിയ നാല് നിറങ്ങളിലാണ് സ്മാർട്ട്ഫോൺ വരുന്നത്. വീഗൻ ലെതർ ഫിനിഷുള്ള നോട്ടിക്കൽ ബ്ലൂ, ലാറ്റെ, ഗ്രിസൈൽ, പോയിൻസിയാന കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്.

മോട്ടറോള എഡ്ജ് 50 നിയോ 6.4-ഇഞ്ച് 1.5K (2670 x 1220 പിക്സലുകൾ) ഡിസ്പ്ലേയിലാണ് എത്തുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള ഒരു പോൾഇഡ് പാനലാണ് ഇതിന് ഉള്ളത്. 3000 നിറ്റ് ആണ് ഇതിന്റെ പീക്ക് ബ്രൈറ്റ്നസ്. 50mp സോണി LYT-700C ഒരു സെക്കണ്ടറി 13mp അൾട്രാ-വൈഡ് സെൻസറോട് കൂടിയതാണ്. മൂന്നാമത്തെ സെൻസർ 10 എംപി ടെലിഫോട്ടോ സെൻസറാണ്. അത് 3X ഒപ്റ്റിക്കൽ സൂം കഴിവുകൾ ഉള്ളത് ആണ്. ഫ്രണ്ടിൽ, 32 എംപി സെൽഫി ഷൂട്ടർ ഉണ്ട്.

ഫോണിന് 4,310mAh ബാറ്ററി മോട്ടറോള നൽകിയിരിക്കുന്നത്. കൂടാതെ 68W ടർബോ ചാർജ് സപ്പോർട്ടും ഉണ്ട്. മോട്ടറോള എഡ്ജ് 50 നിയോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കി ഉള്ള ഹലോ യുഐയിൽ പ്രവർത്തിക്കുന്നു. എഡ്ജ് 50 നിയോയിൽ അഞ്ച് വർഷത്തെ പ്രധാന Android OS അപ്‌ഗ്രേഡുകൾ ലഭിക്കും