ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് ദളപതി 69 എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 2025 ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.
വിജയുടെ അവസാന ചിത്രമാണിതെന്ന പ്രത്യേകതയും ദളപതി 69 നുണ്ട്. ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്. ജനാധിപത്യത്തിന്റെ ദീപ വാഹകന്‍ എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്നലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസ് ദളപതി 69 പ്രഖ്യാപന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാനമായി ഒരിക്കല്‍ക്കൂടി എന്ന ടാഗോടുകൂടിയുള്ള വൈകാരിക വീഡിയോയായിലൂടെയായിരുന്നു പ്രഖ്യാപനം വന്നത്. വിജയ് സിനിമജീവിതം അവസാനിപ്പിക്കുന്നതിനോടുള്ള ആരാധകരുടേയും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ.
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. യൂട്യൂബില്‍ മാത്രം 16 ലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.