മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്നും രണ്ട് ദിവസത്തിനകം രാജിവെക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ

0
215

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്നും രണ്ട് ദിവസത്തിനകം രാജിവെക്കുമെന്നും കെജ്‌രിവാൾ അറിയിച്ചു. പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രതികരണം. അഗ്നിപരീക്ഷണത്തിന് തയ്യാറാണെന്നും ജനങ്ങളുടെ വിധിയോടു കൂടി താൻ തിരിച്ചുവരുമെന്നും കെജ്‌രിവാൾ പറഞ്ഞു. ജനങ്ങൾ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. നവംബറില്‍ തെരഞ്ഞെടുപ്പ് വേണം. ഞാന്‍ സത്യസന്ധന്‍ എന്ന് ബോധ്യപ്പെട്ടാല്‍ വോട്ട് ചെയ്താല്‍ മതി. മഹാരാഷ്ട്ര ക്ക് ഒപ്പം ഡല്‍ഹി തിരഞ്ഞെടുപ്പ് നടത്തണം. താല്‍ക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും – കെജ്‌രിവാള്‍ വ്യക്തമാക്കി. സിസോദിയ മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോദിയയും ജനവിധി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ശ്രമം തന്റെ ആവേശം കെടുത്താനെന്നും ആം ആദ്മി സര്‍ക്കാറിനെ താഴെയിറക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.