എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു

0
50

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം വൈകുന്നു. 10 മണിക്കൂർ കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് ഇതുവരെയും പുറപ്പെടാത്തത്. ഇതോടെ ഓണത്തിന് നാട്ടിലേക്ക് പോകുന്ന മലയാളികളടക്കം നിരവധി യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.
വിമാനം പുറപ്പെടാൻ വൈകുന്നതിന്റെ കാരണം എയർ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ പറയുന്നില്ലെന്ന് യാത്രക്കാർ വിമര്‍ശിച്ചു.
രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനം അറിയിച്ചതെങ്കിലും ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെട്ടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.