വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ്; കോൺഗ്രസ് പ്രവർത്തകനെതിരെ നടപടി

0
114

വയനാട് ദുരിതാശ്വാസ നിധിയുടെ പേരിൽ അനധികൃത പിരിവ് നടത്തിയ കോൺഗ്രസ് പ്രവർത്തകനെതിരെ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടപടി സ്വീകരിച്ചു. ചേളന്നൂർ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകൻ പി.എം.അനസിനെതിരെയാണ് നടപടി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷൻ ചേളന്നൂർ മണ്ഡലത്തിൽ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ പ്രവീൺകുമാർ പറഞ്ഞു.

അതേസമയം, യൂത്ത് കോൺഗ്രസിനെ വെട്ടിലാക്കുന്നതാണ് കോൺഗ്രസ് നടപടി. ഇതേ പരാതി കഴമ്പില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം തള്ളിയിരുന്നു. സംഘടനാപരമായ ജാഗ്രതക്കുറവ് ഉണ്ടായെന്ന് കാണിച്ച് പരാതിക്കാരനൊപ്പം നിലകൊണ്ട എലത്തൂർ നിയോജകമണ്ഡലം പ്രസിഡൻറ് പി ഹാഷിക്കിനെതിരെയാണ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്.