സാമ്പത്തിക നേട്ടത്തിനാണ് സുഭദ്രയെ കോലപ്പെടുത്തിയതെന്നു പ്രതികൾ

0
49

ആലപ്പുഴ കലവൂരിലെ 72കാരിയായ സുഭദ്രയെ കോലപ്പെടുത്തിയത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്ന് പ്രതികൾ . നെറ്റിയിൽ ചവിട്ടിയും വാരിയെല്ല് തകർത്തും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ മാത്യൂസും ശർമിളയും പോലീസിനോട് വെളിപ്പെടുത്തി. കർണാടകയിൽ നിന്ന് ഇന്ന് രാവിലെ ആലപ്പുഴയിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ക്ക് കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ സുഭദ്രയുടെ ആഭരണങ്ങളില്‍ പകുതിലധികവും മുക്കുപണ്ടമായിരുന്നു. ഉടുപ്പിയിലെത്തിയാണ് പ്രതികള്‍ ഇത് തിരിച്ചറിഞ്ഞത്. ആലപ്പുഴയിലും ഉഡുപ്പിയിലുമായി വളയും കമ്മലും വിറ്റു.

ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒന്‍പതിനു പ്രതികള്‍ ഒളിവില്‍പ്പോയി. അതേസമയം, കര്‍ണാടകയില്‍ നിന്ന് പിടിയിലായ പ്രതികളെ ആലപ്പുഴയിലെത്തിച്ചു. ഇന്നലെ ഉച്ചയോടെ മണിപ്പാലില്‍ നിന്നാണ് പ്രതികളായ മാത്യൂസിനെയും ശര്‍മ്മിളയെയും അന്വേഷണ സംഘം പിടികൂടിയത്.