ടി സി യോഹന്നാൻ്റെ ഗോൾഡൻ ‘ജമ്പിന്’ ഇന്ന് 50 വയസ്സ്

0
60

ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളിയാണ് യോഹന്നാൻ. ലോങ്ജമ്പിൽ എട്ട് മീറ്റർ തികയ്ക്കുന്ന ആദ്യ മലയാളിയും ആദ്യ ഇന്ത്യക്കാരനും കൂടിയാണ് അദ്ദേഹം. പുരുഷന്മാരുടെ ലോങ്ജമ്പിൽ പുതിയ ദേശീയ റെക്കോർഡും ഏഷ്യൻ റെക്കോർഡും നേടി. ഒറ്റ ചാട്ടത്തിലൂടെ നിരവധി കടമ്പകൾ കടന്ന താരമാണ് ടി സി യോഹന്നാൻ. ആ ചാട്ടത്തിലൂടെ ഇന്ന് 50 വയസ്സ് തികയുന്നു.

1974 ലെ ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു മലയാളി താരം ടി.സി. യോഹന്നാന്റെ മാസ്മരികച്ചാട്ടം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ പ്രധാന സ്റ്റേഡിയത്തിലാണ് അത്ലറ്റിക്സ് മത്സരങ്ങള്‍ നടന്നത്. പുരുഷന്മാരുടെ ലോങ്ജമ്പ് ഫൈനലില്‍ 8.07 മീറ്റര്‍ ചാടിക്കൊണ്ടാണ് യോഹന്നാന്‍ ചരിത്രം കുറിച്ചത്. ആ ദിവസയും അന്നത്തെ ചാട്ടവും ഇന്നും ഓര്‍മ്മയില്‍ തിളങ്ങിനില്‍ക്കുന്നുവെന്ന് യോഹന്നാന്‍ പറഞ്ഞു.കൊല്ലം എഴുകോണിലെ മാറനാട് സ്വദേശിയായ ടി.സി. യോഹന്നാന്‍ ഇപ്പോള്‍ കൊച്ചിയിലാണ് താമസം. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ ടിനു യോഹന്നാന്‍ മകനാണ്.

പിന്നീട് ഏറെക്കാലം ഏഷ്യന്‍ റെക്കോഡും ഇന്ത്യന്‍ റെക്കോഡുമായി ആ ദൂരം നിലനിന്നു. ഇതേയിനത്തില്‍, കര്‍ണാടകയ്ക്കുവേണ്ടി മത്സരിച്ചിരുന്ന മലയാളി സതീഷ് പിള്ള വെങ്കലം (7.58 മീറ്റര്‍) നേടിയിരുന്നു.