കേരള സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്നാണ് എഫ്‌ഐആർ. കെഎസ്‌യു പ്രവർത്തകർക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.
കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. യൂണിയൻ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. സെനറ്റ് തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ കെ.എസ്.യു വിജയിച്ചിരുന്നു. റിസർവേഷൻ സീറ്റുകളിലാണ് കെ.എസ്.യുവിന്റെ ജയം. ഇത് രജിസ്ട്രാറുടെ സഹായത്തോടെയാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. ഇതിനെ ചൊല്ലിയുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്