ഖത്തറിൽ ഇലക്ട്രോണിക് തട്ടിപ്പ് കോളുകൾ കൂടുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

0
192

ഖത്തറിലെ ഭൂരിഭാഗം ഇലക്ട്രോണിക് തട്ടിപ്പ് കോളുകളും പ്രാദേശിക നമ്പരുകളിൽ നിന്നാണെന്ന് തോന്നുമെങ്കിലും അവ യഥാർത്ഥത്തിൽ ഇൻ്റർനെറ്റ് കോളുകളാണെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്ട്രോണിക് ക്രൈംസ് ഡിവിഷൻ, ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡിവിഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഐബി കോൾ എന്ന ഇൻ്റർനെറ്റ് വഴിയാണ് തട്ടിപ്പുകാർ ഇരകളെ ലക്ഷ്യമിടുന്നത്. ഖത്തറിലെ ഒരു പ്രാദേശിക ഫോണിൽ നിന്നാണ് കോൾ എന്ന് തെറ്റിദ്ധരിക്കാൻ ഇത് ഇടയാക്കുന്നു. അൽ ഷർഖിന് നൽകിയ അഭിമുഖത്തിൽ, ഫസ്റ്റ് ലെഫ്റ്റനൻ്റ് സൗദ് ഖാലിദ് ജാസിം അൽ ഷാർഖിന് മുന്നറിയിപ്പ് നൽകി

ഇൻറർനെറ്റും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളും ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് നിർദേശിച്ചു. തട്ടിപ്പുകാർ ഇരകളെ കുടുക്കാനും അവരുടെ പണവും അക്കൗണ്ടുകളും പിടിച്ചെടുക്കാനും ലക്ഷ്യമിടുന്ന പല ലിങ്കുകളു ഉപയോഗിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഒരാൾ സാമ്പത്തിക തട്ടിപ്പിന് വിധേയനാകുകയും ഒടിപി ലഭിക്കുകയും ചെയ്‌താൽ, ഉടൻ തന്നെ തങ്ങളുടെ ബാങ്കിൻ്റെ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇതുവഴി പണം ട്രാൻസ്ഫർ തടയാൻ ബാങ്കിന് സാധിക്കും.ഇത്തരത്തിൽ രാജ്യത്തെ നിരവധി തട്ടിപ്പുകൾ തടയാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും നിരവധി അന്താരാഷ്ട്ര ചാനലുകളിലൂടെ കടന്നുപോകുന്നതിനാൽ പണം രാജ്യത്തിന് പുറത്തുപോയാൽ വീണ്ടെടുക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും, ഇതിന് സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു