മണിപ്പൂരിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ വൻ സംഘർഷം

0
84

മണിപ്പൂരിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ വൻ സംഘർഷം. രാജ്ഭവൻ കവാടത്തിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക താഴ്ത്തി മെയ്തേയ് പതാക ഉയർത്തി. സംഘർഷത്തിൽ അമ്പതിലധികം പേർക്ക് പരിക്കേറ്റു.

മണിപ്പൂരില്‍ സംഘര്‍ഷ രൂക്ഷമാകുകയാണ്. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധം വ്യാപക സംഘര്‍ത്തിന് ഇടയാക്കിയത്. ഇംഫാലില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിലും വന്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ രാജ്ഭവന്റെ പ്രവേശന കവാടത്തിന് നേരെ കല്ലെറിഞ്ഞു. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയും വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. തൗബാലിലെ ജില്ലാ ആസ്ഥാനത്ത് ദേശീയ പതാക മാറ്റി മെയ്‌തെയ് പതാക പ്രതിഷേധക്കാര്‍ ഉയര്‍ത്തി. മെയ്‌തെയ് മേഖലകളില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് കൂടിക്കാഴച്ച നടത്തി. ഇതിനിടെ, സുഗ്ണു മേഖലയില്‍ ഇന്നും വെടിവെപ്പ് ഉണ്ടായി. സംഘഷം നേരിടാന്‍ സുരക്ഷ സേനകളുടെ സംയുക്ത നീക്കം വേണമെന്ന് മുഖ്യമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് ഇതിനിടെ മുന്‍ ഗവര്‍ണ്ണര്‍ അനസൂയ ഉയികെ പറഞ്ഞു. പ്രധാനമന്ത്രി വരണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും ഇത് പല കാരണങ്ങള്‍ കൊണ്ട് നടന്നില്ലെന്നും മുന്‍ ഗവര്‍ണര്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായകുകയാണ്.