മണിപ്പൂരിൽ വീണ്ടും സംഘർഷം, ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക്

0
130

മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. സുരക്ഷാ സേനയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷം ശമനമില്ലാതെ തുടരുന്നതിനാൽ മണിപ്പൂരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിരോധിച്ചു.

അഞ്ചുദിവസത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുകി- മെയ്തെയി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മണിപ്പൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം തുടരുന്ന മൂന്ന് ജില്ലകളികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇംഫാൽ ഈസ്റ്റ് ഇംഫാൽ വെസ്റ്റ് തൗബൽ ജില്ലകളിലാണ് നിരോധനാജ്ഞ.

മണിപ്പൂരിൽ അസം റൈഫിൾസിന് പകരം സി ആർ പി എഫിനെ വിന്യസിക്കാൻ തീരുമാനിച്ചു. അസം റൈഫിൾസിന്റെ രണ്ടു ബെറ്റാലിയനുകൾക്ക് പകരമാണ് സിആർപിഎഫ് സംഘത്തെ വിന്യസിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെതാണ് തീരുമാനം. മണിപ്പൂരിലെ സാഹചര്യം മോശമായതിനെ തുടർന്നാണ് നിർണായക നീക്കം. മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നിന്ന് വീണ്ടും ആയുധങ്ങൾ കണ്ടെടുത്തു.