കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡറായി ബേസിൽ ജോസഫ്

0
272

സൂപ്പർ ലീഗ് കേരള സീസണിൻ്റെ കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസഡറായി പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫ്. കാലിക്കറ്റ് എഫ്‌സി മാനേജ്‌മെൻ്റ് ടീമിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സീസണിലെ ആദ്യ മത്സരം കളിക്കാൻ ഒരുങ്ങുന്ന കാലിക്കറ്റ് എഫ്‌സിക്ക് ബേസിൽ ജോസഫ്- കാലിക്കറ്റ് എഫ്‌സി കൂട്ടുകെട്ട് പുതു ഊർജ്ജം പകരും.

മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ തന്നെ നിരവധി നടന്മാര്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, നിവിന്‍ പോളി, എന്നിവര്‍ വിവിധ ക്ലബുകളുടെ സഹ ഉടമകളാണ്.

പൃഥ്വിരാജ് ഫോഴ്‌സ് കൊച്ചി എഫ്സിയുടെയും ആസിഫ് അലി കണ്ണൂര്‍ വാരിയേഴ്സിന്റെയും നിവിന്‍ പോളി തൃശൂര്‍ മാജിക്ക് എഫ്സിയുടെയും സഹ ഉടമകളാണ്.