നമ്മൾ സംസാരിച്ച ചില ഉൽപ്പന്നങ്ങൾ ഫോണിൽ പരസ്യമായി വരുന്നത് നമ്മൾ ശ്രദ്ധിച്ചിരിക്കാം. ഫോണുകൾ നമ്മൾ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്നതായിരുന്നു ടെക് ലോകത്ത് ഉയർന്ന ആശങ്ക. ഈ ആശങ്കയും സംശയവും പരിഹരിച്ച് ഒരു മാർക്കറ്റിംഗ് സ്ഥാപനം രംഗത്തെത്തിയിരിക്കുകയാണ്.
നമ്മൾ പറയുന്ന രഹാസ്യം പോലും ഫോൺ ഒപ്പിയെടുക്കുന്നുവെന്നതിനാണ് ഇപ്പോൾ സ്ഥിരീകരണം എത്തിയിരിക്കുന്നത്. ഫോണിലെ മൈക്രോഫോൺ വഴി എല്ലാ കേൾക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാർക്കറ്റിങ് സ്ഥാപനം സമ്മതിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ സംസാരങ്ങൾ ചോർത്തിയെടുക്കുന്നത്.
ഗൂഗിളും ഫേസ്ബുക്കുമാണ് ഇവരുടെ ഇടപാടുകാരിൽ ഉൾപ്പെടുന്നുണ്ട്. പരസ്യദാതാക്കൾക്കാണ് ഉപഭോക്താവിന്റെ വോയ്‌സ് ഡാറ്റ വഴി ഗുണം ലഭിക്കുന്നത്. ഉപഭോക്താവിന്റെ സംസാരത്തിനിടയ്ക്ക് വരുന്ന ഉല്പന്നങ്ങൾ ഗൂഗിളിലോ ഫേസ്ബുക്കിലോ പരസ്യമായി എത്തിക്കുകയാണ് ചെയ്യുന്നത്. കോക്‌സ് മീഡിയ ഗ്രൂപ്പിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിൾ അവരുടെ പാർട്ട്‌നേഴ്‌സ് പ്രോഗ്രാമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാൽ ഉപഭോക്താവിന്റെ വോയ്‌സ് ഡാറ്റ് പരസ്യദാതാക്കൾക്കായി ഉപയോഗിക്കാറില്ലെന്ന് വീണ്ടും ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.