പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നു; കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി

0
119

ഛത്രപതി ശിവജിയുടെ പ്രതിമ നിർമ്മിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചിരുന്നെങ്കിൽ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ പാലങ്ങൾ നിർമ്മിക്കുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത താൻ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഗഡ്കരി പറഞ്ഞു.

കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സിന്ധദുര്‍ഗിലെ പ്രതിമ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിച്ചിരുന്നെങ്കില്‍ അത് തകര്‍ന്നുവീഴില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.

അതിനിടെ, ശിവജി പ്രതിമയുടെ നിര്‍മാണ ചുമതല വഹിച്ച ജയ്ദീപ് ആപ്‌തെ എന്നയാളെ കണ്ടെത്തുന്നതിന് പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിമ തകര്‍ന്ന് പത്തുദിവസമായിട്ടും ഇയാളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഒരു വര്‍ഷം തികയും മുമ്പേ പ്രതിമ തകര്‍ന്നു വീഴുകയായിരുന്നു.