വെളിപ്പെടുത്തലിനെ അതിന്റെ പ്രാധാന്യത്തോടെയാണ് കാണേണ്ടത്; സംവിധായകൻ ജിയോ ബേബി

0
59

ഹേമ കമ്മിറ്റി റിപ്പോർട്ട് സുപ്രധാനമായ റിപ്പോർട്ടാണെന്ന് സംവിധായകൻ ജിയോ ബേബി. വളരെ അത്യാവശ്യമായ ഒന്ന്. വെളിപ്പെടുത്തലിനെ അതിന്റെ പ്രാധാന്യത്തോടെയാണ് കാണേണ്ടത്, തള്ളിക്കളയരുത്. ഇപ്പോഴാണ് സ്ത്രീകൾക്ക് ധൈര്യം വന്നത്. റിപ്പോർട്ടിനെ പോസിറ്റീവായി തോന്നുന്നതായും ജിയോ ബേബി പറഞ്ഞു.

ആരോപണം ഉന്നയിച്ചവർക്കൊപ്പമാണ് നിൽക്കുന്നത്. ആരോപിക്കപ്പെട്ടവർക്ക് നീതിന്യായ സംവിധാനമുണ്ട്. സിനിമ മേഖലയിലെ ടേണിങ് പോയിൻ്റാണ് ഇത്. മാറ്റം കൊണ്ടുവരുന്നത് നമ്മുടെ പെണ്ണുങ്ങളാണ് WCC ആണെന്നത് ചരിത്രം ഓർത്തുവെയ്ക്കും. ആരോപണങ്ങൾ സിനിമ മേഖലയെ തകർക്കില്ല. നന്നാക്കുകയാണ് ചെയ്യുകയെന്നും ജിയോ ബേബി പറഞ്ഞു.

ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നവരുടെ കൂടെ നിൽക്കാനാണ് തോന്നുന്നത്. വെളിപ്പെടുത്തൽ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഇപ്പോഴാണ് വെളിപ്പെടുത്താനുള്ള സാമൂഹ്യ സാഹചര്യം ഉണ്ടായത്. ആരോപണം നേരിടുന്നവർക്ക് അത് തെളിയിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും സംവിധായകൻ ജിയോ ബേബി പറഞ്ഞു. ഇനിയും പുതുതലമുറയ്ക്ക് വന്ന് ജോലി ചെയ്യാനുള്ള സ്ഥലമാണിത്. അത് നന്നാവണം എന്നാണ് ആ​ഗ്രഹിക്കുന്നതെന്നും ജിയോ ബേബി പറഞ്ഞു.