ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവൻ ടീമിനെ തിരഞ്ഞെടുത്ത് ഗൗതം ഗംഭീർ

0
197

ടീം ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവൻ ടീമിനെ തിരഞ്ഞെടുത്ത് ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ടീമിൽ സ്ഥാനമില്ല എന്നതാണ് കൗതുകകര മായി എടുത്തു പറയേണ്ട കാര്യം.

എക്കാലത്തേയും മികച്ച ഇലവനില്‍ ഗംഭീര്‍ സ്വന്തംപേര് ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയുടെ സ്വപ്‌നടീമിന്റെ ഓപണര്‍ താനും വിരേന്ദര്‍ സെവാഗുമാണെന്ന് ഗംഭീര്‍ കരുതുന്നു. മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ‘ഇന്ത്യയുടെ വന്‍ മതില്‍’ രാഹുല്‍ ദ്രാവിഡിനെ തെരഞ്ഞെടുത്തു. നാലാം നമ്പറില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കാണ്.

വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കും ഗംഭീറിന്റെ ടീമില്‍ ഇടമുണ്ട്. കോഹ്‌ലി അഞ്ചാം സ്ഥാനത്ത് കളിക്കുമ്പോള്‍ ടീമിലെ ഏക വിക്കറ്റ് കീപ്പര്‍ ബാറ്ററായി ധോണി വരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും 2011 ലോകകപ്പ് ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ് ആണ് ആറാം നമ്പറില്‍. രോഹിത് ശര്‍മയ്ക്ക് പുറമേ ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കും ടീമില്‍ ഇടമില്ല.ഗംഭീറിന്റെ ടീം സെലക്ഷന്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കിടയില്‍ വലിയ വാദപ്രതിവാദങ്ങള്‍ക്കും കാരണമായി.