ബെറ്റിസിനെതിരെ കൈലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ; റയൽ മാഡ്രിഡിന് ജയം

0
206

സ്പാനിഷ് ഫുട്ബോൾ ലീഗിൽ റയൽ മാഡ്രിഡ് താരം കൈലിയൻ എംബാപ്പെ ഇരട്ട ഗോളുകൾ നേടി. ഫ്രഞ്ച് താരത്തിൻ്റെ ഇരട്ട ഗോളിലാണ് റയൽ ബെറ്റിസിനെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ച റയൽ മാഡ്രിഡ് പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ലാ ലീ​ഗ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ​ഗോൾ നേടാൻ എംബാപ്പെയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിൽ ഒരു ജയവും രണ്ട് സമനിലയുമായിരുന്നു മത്സരഫലങ്ങൾ. പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തായിരുന്നു റയൽ. എന്നാൽ ഒരൊറ്റ മത്സരത്തിലെ വിജയത്തോടെയാണ് റയൽ പോയിന്റ് ടേബിളിൽ കുതിപ്പ് നടത്തിയിരിക്കുന്നത്.

സ്പാനിഷ് ലീ​ഗിൽ ഇന്നലെ നടന്ന മറ്റുമത്സരങ്ങളിൽ ജിറോണ എഫ് സി എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് സെവിയ്യയെ തടഞ്ഞു. റയൽ സോയിദദ് ​ഗറ്റാഫെ മത്സരം ​ഗോൾരഹിത സമനിലയിൽ അവസാനിച്ചു. സെൽറ്റ വിയാ​ഗോയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് ഒസാസുന പരാജയപ്പെടുത്തി. ലാസ് പാൽമസിനെ എതിരില്ലാത്ത രണ്ട് ​ഗോളിന് പരാജയപ്പെടുത്തി അൽവെസും വിജയം ആഘോഷിച്ചു.