ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോർഡ് ഉയരത്തിൽ

0
96

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം റെക്കോർഡ് ഉയരത്തിൽ. ഓഗസ്റ്റ് 23 ലെ രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം 681 ബില്യൺ ഡോളറാണ്. റിസർവ് ബാങ്കാണ് കണക്ക് പുറത്തുവിട്ടത്.

ഓഗസ്റ്റ് 16 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 674.66 ബില്യൺ ഡോളറായിരുന്നു. ഓഗസ്റ്റ് 2 നാണ് ഇതിന് മുൻപ് വിദേശനാണ്യ ശേഖരം സർവകാല റെക്കോർഡിലെത്തിയത്, 675 ബില്യൺ ഡോളർ.

എന്നാൽ ഓഗസ്റ്റ് ഒൻപതായപ്പോഴേക്കും 4.8 ബില്യൺ ഡോളർ കുറഞ്ഞു. വിദേശ കറൻസി ആസ്തി 597.55 ബില്യൺ ഡോളറായെന്ന് റിസർവ് ബാങ്ക് പറയുന്നു. സ്വ‍ർണ ശേഖരം 893 ദശലക്ഷം ഡോളർ മൂല്യം ഉയർന്ന് 60.9 ബില്യൺ ഡോളറിലേക്കെത്തി. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ലെ റിസർവ് 30 ലക്ഷം ഡോള‍ർ ഉയർന്ന് 4.68 ബില്യൺ ഡോളറായി.