‘താനെങ്ങും ഒളിച്ചോടിയിട്ടില്ല’, മലയാള സിനിമയിലെ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ

0
129

ഹേമ റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ വിവാദങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. താൻ പവർ ഗ്രൂപ്പിൽ അംഗമല്ലെന്നും അങ്ങനെ എനിക്കറിയില്ലെന്നും പ്രതികളെ പുറത്തുകൊണ്ടുവരണമെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

താനെങ്ങും ഒളിച്ചോടിയിട്ടില്ല. സംഘടന പരാതിപ്പെട്ടവർക്ക് ഒപ്പം നിൽക്കും. മാധ്യമങ്ങൾ സഹകരിച്ചാൽ കോൺക്ലേവിൽ തങ്ങളും സഹകരിക്കുമെന്ന് മോ​ഹൻലാൽ പറഞ്ഞു. രണ്ടുമാസത്തിനുള്ളിൽ എല്ലാം അറിയാം. എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളും തന്റെ പക്കലില്ല. ഇതിലും വലിയ കാര്യങ്ങൾ സിനിമയിൽ നടന്നിട്ടുണ്ട്. പെട്ടെന്നൊരു തീരുമാനം എടുക്കാൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്ന് മോ​ഹൻലാൽ പറഞ്ഞു.

സർക്കാരും പോലീസും ഒക്കെയുണ്ട്. കുറ്റം ചെയ്തവർക്ക് പിന്നാലെ പോലീസുണ്ട്. അതല്ലാതെ അഭിപ്രായം ചോദിച്ചാൽ തനിക്ക് ആണ്, അല്ല എന്ന് പറയാൻ അറിയില്ലെന്ന് മോഹൻലാൽ പറഞ്ഞു. അമ്മ അസോസിയേഷന് ഒരുപാട് തെറ്റിധാരണങ്ങളും വിയോജിപ്പുമുണ്ട്. ഒരുപാട് പേർ ഇങ്ങനെയല്ല ചെയ്യേണ്ടത് എന്ന് പറയുന്നു. അങ്ങനെ പറയുന്നവർ മുന്നോട്ടു വരട്ടെ. തങ്ങളെക്കാൾ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ളവർ വന്നോട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

സംഘടനയിൽ തുടർന്നാൽ ആരോപണങ്ങൾ തങ്ങൾക്ക് നേരെയാണ് വരുന്നതെന്ന് മോ​ഹൻലാൽ പറയുന്നു. കഷ്ടപ്പെട്ട് പടുത്തുയർത്തിയ ഇൻഡസ്ട്രിയാണ്. ചില വ്യക്തിപരമായി തെറ്റ് കുറ്റങ്ങൾ ഉണ്ടായേക്കാം. മറ്റു ഭാഷകളിൽ ഉൾപ്പെടുന്ന വിളിച്ച് ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാർ എടുത്ത നല്ല തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്മിറ്റികൾ എല്ലാ മേഖലയിലും വരണം എന്നാണ് ആഗ്രഹിക്കുന്നത്. തെറ്റ് ചെയ്തവരെ രക്ഷിക്കാൻ കഴിയില്ല. ദയവ് ചെയ്ത് എല്ലാവരും സഹകരിച്ച് ഈ പ്രതിസന്ധി മറികടക്കണം. ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് തനിക്കറിയില്ലെന്ന് മോഹൻലാൽ പറഞ്ഞു. വളരെയധികം സങ്കടമുണ്ടെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.