പാലക്കാട് ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

0
103

ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ പാലാരി ആലങ്ങാട് പൂപ്പറ്റ വീട്ടിൽ സെൽവകുമാറിനെയാണ് (38) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28നാണ് കേസിന് ആസ്പദമായ സംഭവം. 75 ശതമാനം വൈകല്യമുള്ള 17 വയസുകാരിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇതിന് മുൻപുള്ള ദിവസങ്ങളിലും ഇയാൾ നഗ്നത കാണിച്ച് കുട്ടിയെ അപമാനിക്കുകയും പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭിഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പോലീസ് അറിയിച്ചു.

പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ് ശെൽവകുമാറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയതു.