എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം; അമല പോൾ

0
56

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ തന്നെ ഞെട്ടിച്ചെന്ന് നടി അമല പോൾ. റിപ്പോർട്ട് പുറത്തുവിടാൻ ഡബ്ല്യുസിസി വളരെ ശക്തമായി നിലകൊണ്ടെന്നും സ്ത്രീകൾ സംഘടനകളുടെ മുൻനിരയിൽ നിൽക്കണമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും 50 ശതമാനം സ്ത്രീകള്‍ വരണം. ആരോപണങ്ങളില്‍ നിയമപരമായി നീതി ഉറപ്പാക്കണമെന്നും അമലപോള്‍ കൊച്ചിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിൽ ഞാനും ഷോക്ക്ഡ് ആണ്.

വളരെ ഡിസ്റ്റർബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി ഉണ്ടാകണം. ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു. അവരതിനായി പ്രയത്നിച്ചു. സ്ത്രീകൾ തന്നെ മുന്നോട്ടുവരണം. സംഘടനകളിൽ സ്ത്രീകൾ മുൻപന്തിയിലുണ്ടാകണമെന്നും അമല പോൾ പറഞ്ഞു.