ആശിർവാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു

0
289

മമ്മൂട്ടിയും മോഹൻലാലും സ്‌ക്രീനിൽ ഒന്നിക്കുന്നു എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അതെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന കുറിപ്പാണ് ആൻ്റണി പെരുമ്പാവൂർ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ‘ആശിർവാദ് സിനിമാസ്, മമ്മൂട്ടിയുടെ കമ്പനിക്ക് കൈ കൊടുത്ത് ഒന്നിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. കൂടെ മമ്മൂട്ടിയും മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയും കാണാം. ആന്റണി പെരുമ്പാവൂർ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷനേരങ്ങൾകൊണ്ടാണ് വൈറലായത്.

എന്തായാലും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആരാധകർ ഏറെ ആവേശത്തിലാണ്. ഇരുവരും ഒരുമിച്ച് ഒരു ചിത്രം ഉടൻ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഏത് സംവിധായകന്റെ ചിത്രമാണ്?, മലയാളത്തിലെ ഏറ്റവും വലിയ കൊളാബ്രേഷൻ, എന്നൊക്കെയുള്ള സംശയങ്ങൾ കൊണ്ട് സമ്പന്നമാണ് കേട്ടോ കമന്റ്റ് ബോക്സും.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നും മോഹൻലാലിൻറെ ആശിർവാദ് സിനിമാസിന്റെ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. 2008-ൽ പുറത്തിറങ്ങിയ ട്വന്റി-ട്വന്റിയാണ് ഇരുവരുടെയും അവസാന ചിത്രം. എന്തിരുന്നാലും ഇരുവരും ഒന്നിക്കുമ്പോൾ അതൊരു ആവേശമായിരിക്കും എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല.