ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ്; ജാവലിന്‍ ത്രോയിൽ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം

0
183

ലോസാൻ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് ജാവലിൻ ത്രോയിൽ ഒരു സീസണിലെ ഏറ്റവും മികച്ച ദൂരം (89.49 മീറ്റർ) നേടിയ ഇന്ത്യയുടെ ലോക ചാമ്പ്യൻ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തെത്തി. മീറ്റ് റെക്കോഡോടെ (90.61 മീറ്റർ) ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സാണ് ഒന്നാം സ്ഥാനം നേടിയത്.

ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (87.08) മൂന്നാമതായി. തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച നീരജ് ആറാമത്തെ ഏറിലാണ് പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.

എങ്കിലും ഇപ്പോഴും 90 മീറ്റര്‍ എന്നത് നീരജിന് മുന്നില്‍ പിടികൊടുക്കാതെ നില്‍ക്കുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് ഇത്തവണ രണ്ടാമതെത്തിയിരുന്നു. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചില്ല.