സംസ്ഥാനത്ത് മഴ ഭീഷണി ഒഴിയുന്നു; 25 വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല

0
89

സംസ്ഥാനത്ത് മഴ ഭീഷണി ഒഴിയുന്നു. കേന്ദ്ര കാലാവസ്ഥാ പ്രവചനമനുസരിച്ച് സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് മാത്രമല്ല 25 വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെന്നത് ആശ്വാസമാണ്.

എന്നാൽ 25 -ാം തിയതിയോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും. ഓഗസ്ത് 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത.

ഇതിന്റെ ഫലമായി കേരളത്തിൽ ഓഗസ്ത് 25 -ാം തീയതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 25 ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.