37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി

0
97
Oplus_131072

കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്നുകാരിക്കായി കഴക്കൂട്ടം വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവിലെ വിശാഖപട്ടണത്തേക്ക് പുറപ്പെടും. അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ശേഷം കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇന്നലെ വൈകിട്ട് വിശാഖപട്ടണത്ത് കണ്ടെത്തി.

കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.

അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുലർച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോകും. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പൊലീസ് അറിയിച്ചു.