ഒരു സംവിധായകൻ മോശമായി പെരുമാറി, പ്രതികരിച്ചതിന് അകറ്റി നിർത്തി; നടി ഉഷ

0
81

സിനിമയിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ. വരും തലമുറയ്ക്ക് ജോലി ചെയ്യാൻ സാധിക്കണം. പരാതി നൽകാൻ തയാറാകണം. സർക്കാർ നടപടി സ്വീകരിക്കണം. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. അനുഭവമുള്ള നടികളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് മൊഴി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടിലുള്ള കാര്യങ്ങൾ തെറ്റാണ് എന്ന് പറയാൻ കഴിയില്ല എന്നും ഉഷ പറയുന്നു.

മോശം അനുഭവങ്ങൾ സിനിമയിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് നടി ഉഷ. വരും തലമുറയ്ക്ക് ജോലി ചെയ്യാൻ കഴിയണം. പരാതി നൽകാൻ തയ്യാറാകണം. സർക്കാർ നടപടിയെടുക്കണം. സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ട്. അനുഭവപരിചയമുള്ള നടിമാരാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയതെന്നും റിപ്പോർട്ടിലെ കാര്യങ്ങൾ തെറ്റാണെന്ന് പറയാനാകില്ലെന്നും ഉഷ പറയുന്നു.

എനിക്കും മോശം അനുഭവം ഉണ്ടായി. ഒരു സംവിധായകൻ മോശമായി പെരുമാറി. പ്രതികരിച്ചതിന് അകറ്റി നിർത്തി. അതിന് ശേഷം എല്ലാവർക്കും എന്നോട് അങ്ങനെ സംസാരിക്കാൻ ഭയമുണ്ട്. എപ്പോഴും എന്റെ കൂടെ അച്ഛൻ വരാറുണ്ടായിരുന്നു. പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ലൈംഗിക ചൂഷണം എന്നതിലുപരി അഭിപ്രായം രേഖപ്പെടുത്തിയ സന്ദർഭങ്ങളിലും എനിക്ക് ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ട്.

അന്ന് പരാതിപ്പെടാൻ മാർഗം ഉണ്ടായിരുന്നില്ല. സിനിമ മേഖലയിലെ കുറച്ചുപേർ മോശമായി പെരുമാറുന്നവർ. മോശം അനുഭവം ഉണ്ടായവർ പരാതി നൽകണം. ഇതിനായി കുറച്ചുപേർ പ്രവർത്തിക്കുന്നുണ്ട്. പ്രതികൾ സംഘടനയിലെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ. ഇവർക്കെതിരെ സർക്കാർ നടപടി എടുക്കണം. ഇല്ലെങ്കിൽ അവർ ഇത് തുടരും.

പണ്ടൊക്കെ ജീവിക്കാൻ വേണ്ടിയാണ് പലരും സിനിമയിലേക്ക് വരുന്നത്. ഇന്നല്ലേ സോഷ്യൽ മീഡിയ വന്നത്. ഇപ്പോൾ സിനിമയിലേക്ക് കടന്ന് വരുന്ന പെൺകുട്ടികൾ വിദ്യാഭ്യാസമുള്ളവരും സമ്പന്നരുമാണ്. അവരോടൊക്കെ മോശമായി ഇടപെട്ടപ്പോൾ അവർ പ്രതികരിച്ചു. അങ്ങനെയാണ് ഈ ചൂഷണങ്ങളൊക്കെ പുറംലോകം അറിഞ്ഞു തുടങ്ങിയതെന്നും ഉഷ പറഞ്ഞു.