ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് വനിത ട്വൻ്റി20 ലോകകപ്പ് വേദിയിൽ മാറ്റം

0
177

ബംഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് വനിത ട്വൻ്റി20 ലോകകപ്പിൻ്റെ വേദി മാറ്റി. യുഎഇയിലാണ് മത്സരങ്ങൾ നടക്കുക. ഒക്‌ടോബർ മൂന്ന് മുതൽ 20 വരെയാണ് ടൂർണമെൻ്റ് നടക്കുക. യുഎഇയിലെ ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരങ്ങൾ ഒരുക്കുക. വനിത ട്വൻ്റി20 ലോകകപ്പിൻ്റെ ഒമ്പതാം പതിപ്പാണ് നടക്കാനൊരുങ്ങുന്നത്.

ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിർദേശം ബിസിസിഐ നിരസിച്ചിരുന്നു. വേദി ഒരുക്കാൻ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. കലാവസ്ഥയും അടുത്ത വർഷം വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യയിൽ നടക്കാനിരിക്കുന്നതിനാലാണ് ഐസിസിയുടെ നിർദേശി ബിസിസിഐ നിരസിച്ചത്. ഇതിന് പിന്നാലെയാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ‌ തീരുമാനിച്ചത്.

സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കേണ്ട ടീമുകൾ ഈ സ്ഥിതിയിൽ ബംഗ്ലാദേശിലേക്ക് ടീമിനെ അയക്കുന്നതിൽ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് ഐസിസി വേദി മാറ്റാൻ തീരുമാനിച്ചത്. 2021-ലെ ഐ.സി.സി. ടി20 ലോകകപ്പ് യു.എ.ഇ.യിൽവെച്ച് നടത്തിയിരുന്നു. ഇതുവരെ നടന്ന എട്ട് പതിപ്പിൽ ആറിലും ഓസ്ട്രേലിയ ആണ് ചാമ്പ്യന്മാർ. ഇം​ഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഓരോ തവണ വീതം ചാമ്പ്യന്മാരായി. കഴിഞ്ഞ തവണ വനിത ലോകകപ്പിന്റെ ഫൈനലിൽ എത്തി നിരാശയോടെയാണ് ഇന്ത്യൻ സംഘം മടങ്ങിയത്.