എംപോക്‌സ്; ആശങ്കകളോട് പ്രതികരിച്ച് ലോകാരോഗ്യ സംഘടന

0
148

എംപോക്‌സ് കൊവിഡ് പോലെ പടരുമെന്ന ആശങ്കകളോട് പ്രതികരിച്ച് ലോകാരോഗ്യ സംഘടന. എംപോക്‌സിൻ്റെ ഏത് വകഭേദവും നിയന്ത്രിക്കാനാകുമെന്നും രോഗം ഒരിക്കലും കൊവിഡ് പോലെ പടരില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നമുക്ക് ഒരുമിച്ച് എംപോക്സിനെ നേരിടാം.

എല്ലാ സംവിധാനങ്ങഗളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണെങ്കിൽ എംപോക്സിനെ നിയന്ത്രിക്കാനും ലോകത്ത് നിന്നും പൂർണമായും ഒഴിവാക്കാനും സാധിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ യുറോപ്യൻ റീജണിയൽ ഡയറക്ടർ ഹാൻസ് ക്ലുഗ് പറഞ്ഞു. എംപോക്സ് രോഗബാധയിൽ വരും വർഷങ്ങൾ യൂറോപ്പിനെ സംബന്ധിച്ചടുത്തോളം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ആഗോളതലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ വിമാനത്താവള, തുറമുഖ, അതിർത്തി അധികാരികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്താൻ അതിർത്തികൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകി. സഫ്ദർജംഗ് ആശുപത്രി, റാം മനോഹർ ലോഹ്യ ആശുപത്രി, ലേഡി ഹാർഡിഞ്ച് തുടങ്ങിയ ആശുപത്രികളിൽ ഐസൊലേഷനുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.പുതിയ വൈറസ് ഭീതിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.