വിജയ്‌യും ഗോട്ട് സിനിമയുടെ അണിയറപ്രവർത്തകരും വിജയകാന്തിൻ്റെ കുടുംബത്തെ സന്ദർശിച്ചു

0
302

വിജയ്‌യും ഗോട്ട് സിനിമയുടെ അണിയറപ്രവർത്തകരും വിജയകാന്തിൻ്റെ കുടുംബത്തെ സന്ദർശിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്യാപ്റ്റൻ വിജയകാന്തിനെ സിനിമയിൽ സ്‌ക്രീനിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.

വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്കും മക്കൾക്കുമൊപ്പം വിജയ് സംസാരിക്കുന്നതും വിജയകാന്തിന്റെ ചിത്രത്തിന് മുന്നിൽ ആദരവ് അർപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. വർഷങ്ങൾക്ക് മുന്‍പ് വിജയ് നായകനായി അഭിനയിച്ച ‘സിന്ദൂരപാണ്ടി’ എന്ന ചിത്രത്തിലാണ് വിജയ് യും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചത്. വിജയ്‌യുടെ പിതാവ് എസ് സി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്തത്.

അതേസമയം വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ വിജയ്‌യുടെ ലിയോയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തും.