സെപ്റ്റംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ ആരംഭിക്കും

0
121

ഇത്തവണയും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമാണ് സപ്ലൈകോ ഓങ്കിറ്റ് നൽകുന്നത്. ഏതൊക്കെ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടതെന്ന് ഉടൻ തീരുമാനിക്കും. സെപ്റ്റംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ സപ്ലൈകോ ആരംഭിച്ചു.

മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും ഓണക്കിറ്റ് നൽകാനാണ് സപ്ലൈകോ തീരുമാനം. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 60,000 ത്തോളം ഓണക്കിറ്റും നൽകും.

കഴിഞ്ഞതവണ ഉണ്ടായത് പോലെയുള്ള പ്രതിസന്ധി ഇക്കുറി കിറ്റ് വിതരണത്തിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഓണച്ചന്തകൾ അടുത്തമാസം നാലാം തീയതിയോടെ തുടങ്ങും. 14 ജില്ലകളിലും താലൂക്ക് അടിസ്ഥാനത്തിലും ഓണച്ചന്തകൾ ഉണ്ടാകും. 13 ഇന അവശ്യസാധനങ്ങളും ഓണച്ചന്തകൾ വഴി വിതരണം ചെയ്യും.