ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യത; സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം ഇന്ന്

0
85
Wayanad: A military special dog during a search operation to trace bodies from the landslide-hit area, at Chooralmala in Wayanad, Friday, Aug. 2, 2024. (PTI Photo) (PTI08_02_2024_000581B)

ദുരന്തബാധിതരുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. വിവിധ ബാങ്കുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

ദുരന്ത ബാധിതരുടെ സാമ്പത്തിക ബാധ്യതകളിൽ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയർന്നുവന്നിട്ടുണ്ട്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകൾ എഴുതിത്തള്ളുകയോ വായ്പകൾക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്യാൻ നടപടികളുണ്ടായേക്കും. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികൾ വലിയ വിമർശനത്തിനും ഇടയാക്കിയിരുന്നു. അതേസമയം വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവർക്കായാണ്‌ ഈ ആശ്വാസ നടപടി. ജൂലൈയ് 30 ന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം.