അവാർഡ് കിട്ടുമെന്ന് ബ്ലെസി സർ നേരത്തെ പറഞ്ഞിരുന്നു, ഗോകുൽ

0
51

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഒമ്പത് പുരസ്‌കാരങ്ങളാണ് അടുജിവീതം നേടിയത്. ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെആർ ഗോകുൽ പ്രത്യേക ജൂറി പരാമർശം നേടി. ആടുജിവിതത്തിലെ ഹക്കീമാകാനുള്ള ഗോകുലിൻ്റെ ശ്രമങ്ങളും പരക്കെ പ്രശംസിക്കപ്പെട്ടു. അവാർഡ് കിട്ടുമെന്ന് ബ്ലെസി സർ നേരത്തെ പറഞ്ഞിരുന്നു. ഇതെല്ലാം മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുമെന്നും ഗോകുൽ പറഞ്ഞു

ഈ പുരസ്‌കാരം, സ്വപ്നം കയ്യെത്തി പിടിച്ചപോലെ, കഥാപാത്രങ്ങൾക്കായി ഇനിയും റിസ്കെടുക്കാൻ തയ്യാറാണെന്നും ഗോകുൽ പറയുന്നു. 64 കിലോയിൽ നിന്ന് 44 കിലോയായി ശരീരഭാരം കുറച്ചാണ് ഗോകുൽ ചിത്രത്തിൽ അഭിനയിച്ചത്. 18 വയസ്സ് മുതൽ ആട് ജീവിതത്തോടൊപ്പം വളർന്നുവന്ന ഒരു വ്യക്തിയാണ് ഞാൻ.

ഇപ്പോൾ എനിക്ക് 24 വയസ്സുണ്ട്. ഈ ആറുവർഷവും ഞാൻ സിനിമയ്‌ക്കൊപ്പം വളരുകയായിരുന്നു. ഒരു കുട്ടി ഒരു യുവാവായി മാറുന്ന ആ ഒരു സമയത്ത് ഞാൻ ബ്ലെസ്സി സാറിനോടും രാജുവേട്ടനോടും ജിമ്മിച്ചായനോടും ഒപ്പം ചേർന്ന് വളരുകയായിരുന്നുവെന്ന് കെആർ ഗോകുൽ പറഞ്ഞിരുന്നു.

ഗോകുലിന് അവാർഡ് നൽകിയത് കൂടുതൽ സന്തോഷം നൽകുന്നുവെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. വളരെ ഔട്ട് സ്റ്റാൻഡിങ് ആയി പെർഫോം ചെയ്ത ഗോകുലിനെ അവാർഡിനായി പരിഗണിച്ചതാണ് ഏറ്റവും മനോഹരമായി തോന്നിയതെന്ന് ബ്ലെസി പറഞ്ഞു. ഗോകുൽ കൊടുത്ത ഡെഡിക്കേഷൻ മികച്ചതായിരുന്നു. പഠനം പൂർത്തിയാക്കാനാകാതെ ആ കുട്ടിയുടെ ജീവിതത്തിൻറെ ഒഴുക്ക് തന്നെ മാറിപ്പോയ അവസ്ഥയായിരുന്നുവെന്നും ബ്ലെസി കൂട്ടിച്ചേർത്തു.