കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കി ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ; അഗോറയിൽ മാധവിക്ക് 99 ശതമാനം ഓഹരികൾ

0
291

കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാക്കി ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ. സെബി ചെയർപേഴ്സൺ മാധവി ബുച്ചിന് ഇന്ത്യൻ കൺസൾട്ടിംഗ് സ്ഥാപനമായ അഗോറയിൽ നിലവിൽ 99 ശതമാനം ഓഹരികൾ ഉണ്ടെന്ന രേഖകൾ ഹിൻഡൻബർഗ് പുറത്തുവിട്ടു.മാധവിയുടെ ഭർത്താവ് ധബൽ ബുച്ചിൻ അഗോറയുടെ ഡയറക്ടർ. 2022ൽ കൺസൾട്ടിംഗ് വഴി 2.19 കോടി രൂപ മാധബിക്ക് ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു.

2018 ഫെബ്രുവരി 26 ന് മാധവിക്ക് ഇ-മെയിൽ ആയി ലഭിച്ച അക്കൗണ്ട് സ്റ്റേറ്റ്മെന്റിൽ വിനോദ് അദാനിയുടെ കമ്പനിയുടെ അക്കൗണ്ടിന്റെ ഘടനാ വിവരങ്ങൾ. അതേസമയം ഹിൻഡൻബർഗ് ബർഗ് റിപ്പോർട്ടിന് പിന്നാലെ സെബി ഘടനയിൽ പുനസംഘടന ആലോചിച്ച് കേന്ദ്രസർക്കാർ. അധ്യക്ഷനും അംഗങ്ങൾക്കും ഉള്ള അധികാര അവകാശങ്ങൾ പുനർ നിശ്ചയിക്കും. വിനോദ് അദാനിയുടെ കമ്പനിയിലെ നിക്ഷേപം സംബന്ധിച്ച് മാധവി ബുചിനോട് ധനമന്ത്രാലയം വിശദീകരണം തേടുമെന്നും വിവരം.

മൈൻഡ് സ്പേസിന് സെബി ഐപിഒ അംഗീകാരം നൽകിയതും കേന്ദ്രസർക്കാർ വിലയിരുത്തും. സെബിയ്‌ക്കെതിരായ ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ വിവരശേഖരണം ആരംഭിച്ചതായി സൂചന. അനൗദ്യോഗിക വിവരശേഖരണം ആണ് ആരംഭിച്ചത്. ആദായനികുതി വകുപ്പ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ വിഭാഗങ്ങൾ പരിശോധനകൾ തുടങ്ങി. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് ഏജൻസികൾ അന്വേഷിക്കുന്നത്.