വയനാട് ദുരന്തം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി 100 കോടി കവിഞ്ഞു

0
124

വയനാടിനെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 100 കോടി കവിഞ്ഞു. നിലവിൽ 110.55 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എത്തിയത്. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം ചൊവ്വാഴ്ച മാത്രം ഇതുവരെ 55.5 ലക്ഷം രൂപ ഓൺലൈനിൽ ശേഖരിച്ചു. ആകെ ലഭിച്ച 110 കോടിയിൽ ഇതുവരെ സഹായത്തിനായി തുക കൈമാറിയിട്ടില്ല.

രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവർത്തകരും അടക്കം നിരവധി പേർ ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടിയ ജൂലൈ 30-നാണ് ദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൽ അഭ്യർത്ഥന വന്നത്.

ഓൺലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. വലിയ തുകകൾ ചെക്ക് മുഖേനയോ, ഡിമാൻഡ് ഡ്രാഫ്റ്റായോ ദുരിതാശ്വാസ നിധിയിലേക്ക് നൽകാവുന്നതാണ്. ആകെ വന്ന തുകയുടെ കണക്കുകൾ എല്ലാ ദിവസവും ഔദ്യോഗികമായി വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്നുണ്ട്.