സംസ്ഥാനത്ത് തങ്കത്തിന്റെ വില പിന്നെയും ഉയർന്നു, ഇന്ന് 760 രൂപയാണ് കൂടിയത്

0
100

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 760 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില വീണ്ടും 52000 കടന്നു. ഒരു പവൻ സ്വർണത്തിന് 52,520 രൂപയാണ് ഇപ്പോൾ. ഗ്രാമിന് 95 രൂപയാണ് ഇന്ന് കൂടിയത്. 6565 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ കുറ‍ച്ച് ദിവസങ്ങളിലായി സ്വർണവില കുതിച്ചുയരുകയാണ്.

എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളം താഴ്ന്ന ശേഷം സ്വർണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. അഞ്ചുദിവസത്തിനിടെ 1700 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ബുധനാഴ്ച 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.