78-ാമത് സ്വാതന്ത്ര്യ സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി

0
96

എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്ത് വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഹർഘർ തിരംഗ, തിരംഗ യാത്രാ പരിപാടികൾ സംഘടിപ്പിക്കും.

കനത്ത സുരക്ഷയിലാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയും പരിസരവും സുരക്ഷാ വലയത്തിലാണ്. 18000 ത്തിലധികം പേരാണ് ദില്ലിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുന്നത്. കർഷകർ, യുവജനങ്ങൾ വനിതകൾ എന്നിങ്ങനെ 11 വിഭാഗങ്ങളിലായി 4000 ലധികം അതിഥികളെ ചടങ്ങിലക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തവണ പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യൻ സംഘത്തെയും ചടങ്ങിൽ പങ്കെടുപ്പിച്ചേക്കമെന്നാണ് റിപ്പോർട്ട്.

ജമ്മു കശ്മീരിൽ സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയിൽ മെട്രോ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. മുംബെ, കൊൽക്കത്ത, ഗുവാഹത്തി, തുടങ്ങി പ്രധാന നഗരങ്ങളിലൊക്കെ സുരക്ഷാ ക്രമീകരണങ്ങളും വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.