വയനാട് ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാൻ ക്യാമ്പുകളിൽ ഹെൽപ്പ് ഡെസ്‌ക്കുകൾ

0
147

മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല, മേപ്പാടി നിവാസികളുടെ നഷ്ടപ്പെട്ട രേഖകൾ വീണ്ടെടുക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുകൾ തുറന്നു. ജില്ലാ ഭരണസമിതിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ, ഐടി മിഷൻ, അക്ഷയ എന്നിവയുടെ ഏകോപനത്തോടെയാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

എല്ലാം നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവിതം വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുകയാണ്. ചില ചുമതലകള്‍ ഏറ്റെടുത്തിരിക്കുന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലെ വിദ്യാര്‍ത്ഥികള്‍ വരെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ട്.

സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്ന ഓരോ ദുരിതാശ്വാസക്യാമ്പുകളിലും ദുരന്തബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുത്തു നല്‍കാന്‍ ഡസ്‌കുകള്‍ ആരംഭിച്ചിരിക്കുകയാണ്. 878 പേര്‍ക്കായി 1162 സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.

നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം ഓണ്‍ലൈനായി രേഖകള്‍ പരിശോധിച്ചു പ്രിന്റ് എടുത്ത് ലാമിനേറ്റ് ചെയ്തു സ്‌നേഹപൂര്‍വ്വം കൈമാറുകയാണ് ഉദ്യോഗസ്ഥര്‍. ഈ ജനത അതിജീവിക്കുക തന്നെ ചെയ്യും, ആ അതിജീവനത്തില്‍ വേണ്ടതെല്ലാം ചെയ്തു ചേര്‍ത്തുനിര്‍ത്താന്‍ ഒരു സര്‍ക്കാര്‍ കൂടെയുണ്ട്.