ഇന്ന് ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹമാസ് ആക്രമണം നടത്തി. ടെൽ അവീവിൽ രണ്ട് റോക്കറ്റുകൾ തൊടുത്തുവിട്ടു. പിന്നീട് ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പലസ്തീനികൾ കൊല്ലപ്പെട്ടു. എന്നാൽ ഹമാസിൻ്റെ ആക്രമണത്തിൽ ഇസ്രായേലിൽ ആരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി വിവരമില്ല.
ടെൽ അവീവിലും പരിസരത്തുമായി രണ്ട് എം90 മിസൈലുകൾ തൊടുത്തെന്ന് ഹമാസ് അവകാശപ്പെട്ടു. സയണിസ്റ്റ് കൂട്ടക്കൊലയ്ക്കും ഗാസയിലെ ജനങ്ങളുടെ വംശഹത്യക്കും എതിരെയാണ് ആക്രമണമെന്ന് ഹമാസ് മിലിറ്ററി വിഭാഗത്തിൻ്റെ വക്താവ് റോയിട്ടേർസിനോട് പ്രതികരിച്ചു.
ഇസ്രയേൽ സൈന്യം തൊട്ടു പിന്നാലെ ഗാസയിൽ നടത്തിയ ആക്രമണത്തിൽ 19 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ വ്യോമസേന ഗാസയിൽ ബോംബിട്ടാണ് കൂട്ടക്കൊല നടത്തിയത്. ദെയ്‌റ അൽ ബലാഹ് എന്ന സ്ഥലത്ത് അമ്മയും രണ്ട് ഇരട്ടക്കുട്ടികളും അടക്കം ആറു പേർ കൊല്ലപ്പെട്ടു. അൽ ബുറേജ് ക്യാമ്പിൽ 7 പേർ കൊല്ലപ്പെട്ടു.
എന്നാൽ തങ്ങൾ ആക്രമിച്ചത് പലസ്തീനിലെ ഹമസിന്റെ സൈനികരെയാണെന്ന്ഇസ്രയേൽ പക്ഷം വാദിക്കുന്നു. വെടിനിർത്തൽ ചർച്ചകൾ വ്യാഴാഴ്ച നടത്തി ഇസ്രയേൽ ഹമാസ് സംഘർഷം കുറയ്ക്കാനാണ് അമേരിക്ക ആലോചിക്കുന്നത്. മേഖലയിൽ യുദ്ധ സാഹചര്യം മൂർച്ഛിക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്കും ഗുണകരമല്ല.