തമിഴ്നാട് തിരുവള്ളൂരിൽ വാഹന അപകടം; 5 വിദ്യാർഥികൾക്കു ദാരുണാന്ത്യം

0
136

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം. 5 വിദ്യാർഥികൾക്കു ദാരുണാന്ത്യം. 2 പേർക്ക് ഗുരുതര പരുക്ക്.

തിരുവള്ളൂർ ജില്ലയിലെ രാമഞ്ചേരിയിൽവച്ച് വിദ്യാർഥികൾ സഞ്ചരിച്ച കാറും മറ്റൊരു ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈ എസ്ആർഎം കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

വിനോദയാത്രയ്ക്കു ശേഷം ആന്ധ്രപ്രദേശിൽനിന്നും മടങ്ങുന്നതിനിടെയാണു വിദ്യാർഥികൾ‌ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തു.