സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
128

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

മോശം കാലാവസ്ഥയെ തുടർന്ന് തെക്കൻ കേരള–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശം. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യയെന്നും മുന്നറിയിപ്പുണ്ട്.

മണിക്കൂറിൽ 30-40 km വരെ(പരമാവധി 50 kmph വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിന്റെ ഭാഗമായുള്ള ജാഗ്രതാ നിർദേശവും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്