പാണ്ടിരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ വിദേശത്ത് നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി

0
74

കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പാണ്ടിരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ വിദേശത്ത് നിന്ന് ഇന്ത്യയിൽ തിരിച്ചെത്തി. പന്തീരങ്കാവ് പോലീസിൻ്റെ നിർദ്ദേശപ്രകാരം ഡൽഹി വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം രാഹുലിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഹൈക്കോടതിയിൽ ഹാജരാകുന്നതുവരെ നടപടിയെടുക്കരുതെന്ന ഉത്തരവിനെ തുടർന്നാണ് വിട്ടയച്ചത്. 14ാം തിയതി കേസ് ഹൈക്കോടതി പരിഗണിക്കും.

രാഹുലിനും കുടുംബത്തിനുമെതിരെ ഭാര്യ ഗാർഹിക പീഡനം, മർദനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും പിന്നീട് യുവതി തന്നെ ഇതെല്ലാം തിരുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും രാഹുൽ പി ഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഗാർഹിക പീഡനം, കൊലപാതകശ്രമം, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ അമ്മയും സഹോദരിയും ഈ കേസിലെ രണ്ടും മൂന്നും പ്രതികളുമാണ്.

കേസെടുത്തതിന് പിന്നാലെയാണ് രാഹുൽ വിദേശത്തേക്ക് കടന്നത്. സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭർത്താവന് മർദിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇതെല്ലാം തന്റെ വീട്ടുകാർ പറഞ്ഞ പ്രകാരമാണ് താൻ കളവ് പറഞ്ഞതെന്ന് യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയായിരുന്നു.