നടൻ മോഹൻലാലുമായി ശത്രുതയില്ലെന്നു യൂട്യൂബർ അജു അലക്സ് (ചെകുത്താൻ)

0
137

നടൻ മോഹൻലാലുമായി ശത്രുതയില്ലെന്നു യൂട്യൂബർ അജു അലക്സ് (ചെകുത്താൻ). സംഭവങ്ങൾക്കനുസരിച്ച് പ്രതികരിക്കാറുണ്ടെന്നും ആരുടെയും പുറകെ നടക്കാറില്ലെന്നും അജു അലക്‌സ് പറഞ്ഞു. ഒളി സങ്കേതത്തിലാണെന്ന് പറയുന്നത് തെറ്റാണ്. സ്വമേധയാണ് പൊലീസ് സ്റ്റേഷനിൽ എത്തിയതാണെന്ന് അജു അലക്സ് പറയുന്നത്.

മൂന്നുനേരവും തനിക്ക് മരുന്നുണ്ടെന്ന് അജു അലക്സ് പറഞ്ഞു. സൂരജ് പാലാക്കാരൻ എന്നെപ്പറ്റിയും അനാവശ്യം പറഞ്ഞിട്ടുണ്ടെന്നും അജു അലക്സ് ആരോപിച്ചു. മോഹൻലാലിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അജു അലക്സ്. സ്റ്റേഷൻ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചത്. വയനാട്ടിൽ സൈനിക യൂണിഫോമിൽ എത്തിയ മോഹൻലാലിനെ അപമാനിച്ചതിലാണ് പോലീസ് കേസ് എടുത്തത്.

അജു അലക്സിനെതിരെ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിൽ ആയിരുന്നു കേസെടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്.