വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും; ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വകുപ്പ്

0
137

വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനവും മുഴക്കവും സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചു. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിശദീകരണം. തോടുകളിലും കിണറുകളിലും വെള്ളം കലങ്ങുന്നില്ല. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചു.

പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. നെന്മേനി, അമ്പലവയൽ, വൈത്തിരി മേഖലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്നലെ രാവിലെ അസാധാരണ പ്രതിഭാസമുണ്ടായത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും ഉണ്ടായത്. രാവിലെ 10 മണിയോടെയാണ് സംഭവം.

കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.പാലക്കാട് ഒറ്റപ്പാലത്ത് വിവിധയിടങ്ങളിളും ഉ​ഗ്രശബ്ദം കേട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. പ്പാലം താലൂക്ക് പരിധിയിലെ ചളവറ, പുലാക്കുന്ന്, ലക്കിടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീട്ടാമ്പാറ പ്രദേശങ്ങളിലാണ് അസാധാരണമായ ഒരു ഉ​ഗ്രശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.