ഷിരൂർ-ഹൊന്നവാര ബീച്ചിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി. കാലിൽ വലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല. ഗംഗാവലി നദിക്ക് സമീപമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഷിരൂർ മണ്ണിടിച്ചിലിൽ അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് കണ്ടെത്താനുള്ളത്. ഷിരൂർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അങ്കോള സിഐ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളിയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ് ഒരു ഒഡീഷ സ്വദേശിയെ കാണാതായിരുന്നു. അവരുടേതാകാം മൃതദേഹം എന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു. അർജുന്റെ മൃതദേഹം ആകാൻ സാധ്യതയില്ലെന്ന് ഈശ്വർ മാൽപെ പറഞ്ഞു.
മത്സ്യത്തൊഴിലാളിയുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ് സംഭവ സ്ഥലത്തേക്ക് പോകുമെന്ന് അറിയിച്ചു. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.