മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പോസ്റ്റ് ഇട്ട അഖിൽ മാരാരിനെതിരെ കേസെടുത്തു

0
166

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട നടനും സംവിധായകനുമായ അഖിൽ മാരാരിനെതിരെ കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. വയനാട് ദുരന്തത്തിൽപെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകില്ലെന്ന് അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൂടാതെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകരുതെന്ന രീരിയിൽ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയ സംഘപരിവാർ പ്രവർത്തകനും ബി.ജെ.പി. മീഡിയ വിഭാഗം മുൻ കോ -കൺവീനറുമായ ശ്രീജിത്ത് പന്തളത്തിനെതിരെ പന്തളം പൊലീസ് കേസെടുത്തിരുന്നു.

‘ദുരന്തബാധിതരെ സഹായിക്കേണ്ടവർ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളെ സഹായം ഏൽപ്പിക്കുകയോ ചെയ്യണം, ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് വ്യാപക അഴിമതി നടക്കുന്നു’- ഇത്തരത്തിലായിരുന്നു ശ്രീജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കൂടാതെ മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ,കളമശേരി വിടാക്കുഴ എന്നിവർ കോട്ടയത്തും കാണിച്ചാട്ട് വീട്ടിൽ കെ എച്ച് ഷിജു കളമശേരിയിലുമാണ് അറസ്റ്റിലായത്.