കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രത്തിൻ്റെ അസാധാരണ നടപടി

0
180

കാലാവധി ബാക്കി നില്‍ക്കെ ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രത്തിൻ്റെ അസാധാരണ നടപടി. ബിഎസ്എഫ് മേധാവി നിതിൻ അഗർവാളിനെ സ്ഥാനത്ത് നിന്ന് മാറ്റി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിൻ അഗർവാളിന് പുറമെ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുറാനിയയെയും നീക്കം ചെയ്തിട്ടുണ്ട്. 2026 വരെയായിരുന്നു നിതിൻ അഗർവാളിൻ്റെ കാലവാധി.

നിതിൻ അഗര്‍വാള്‍ കേരള കേഡറില്‍ തിരിച്ചെത്തുന്നതോടെ സംസ്ഥാന പൊലീസ് ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാകും. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു നിതിൻ അഗര്‍വാള്‍. എന്നാല്‍, കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദർവേസ് ഡിജിപിയായത്.

ജമ്മുവിലെ നുഴഞ്ഞുകയറ്റം വൻ തിരിച്ചടിയായിരിക്കെയാണ് ബിഎസ്എഫ് മേധാവി നിതിൻ അഗര്‍വാളിനെ നീക്കികൊണ്ടുള്ള കേന്ദ്രത്തിന്‍റെ അസാധാരണ നീക്കം. പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയവര്‍ നിരവധി ആക്രമണങ്ങള്‍ അടുത്തിടെ നടത്തിയിരുന്നു.