ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരർ പാകിസ്ഥാനിലെ പഞ്ചാബിൽ പിടിയിലായി. പഞ്ചാബ് പോലീസിൻ്റെ ഉപവിഭാഗമായ തീവ്രവാദ വിരുദ്ധ വകുപ്പിലെ അംഗങ്ങളാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫൈസലാബാദ്, ഝലം, ചക്‌വാൽ നഗരങ്ങളിൽ നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെയും കണ്ടെത്തി അറസ്റ്റ് ചെയ്തത്.
അബ്‌ദുൾ വഹാബ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് കമ്മാൻഡറാണ് അറസ്റ്റിലായ ഒരാൾ. സൈഫുള്ള, ഖുറാം അബ്ബാസ് എന്നീ ഐഎസ് ഭീകരരാണ് പിടിയിലായ മറ്റ് രണ്ട് പേർ. ഇവരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായും വിവരമുണ്ട്.
അറസ്റ്റിലായവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യലിനായി മാറ്റിയെന്നാണ് വിവരം. കഴിഞ്ഞ മാസവും ഭീകര വിരുദ്ധ സേന 38 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. അന്നും പഞ്ചാബ് മേഖലയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂരിഭാഗം പേരും ഇസ്ലാമിക് സ്റ്റേറ്റിലും പഞ്ചാബ് പ്രവിശ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ എന്ന ഭീകര സംഘടനയിലെയും അംഗങ്ങളാണെന്നാണ് സംശയം.