പാരീസ് ഒളിമ്പിക്സ്, മൂന്നാം മെഡലുമായി ഇന്ത്യ

0
202

പാരീസ് ഒളിമ്പിക്‌സിൽ മൂന്നാം മെഡലുമായി ഇന്ത്യ. ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ വെങ്കലം നേടി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുസാലെയാണ് ഇന്ത്യയുടെ മൂന്നാം മെഡൽ നേടിയത്. ഇതോടുകൂടി ഷൂട്ടിംഗിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്.

ഒളിംപ്കിസ് ചരിത്രത്തിൽ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണ് സ്വപ്നിൽ സ്വന്തമാക്കിയത്. 15 ഷോട്ടുകൾ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലിൽ ആദ്യ റൗണ്ടുകളിൽ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നിൽ അവസാന റൗണ്ടിലാണ് 451.4 പോയൻറുമായി മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

463.6 പോയൻറ് നേടിയ ചൈനയുടെ വൈ കെ ലിയൂ സ്വർണവും 461.3 പോയൻറ് നേടിയ യുക്രൈനിൻറെ എസ് കുലിഷ് വെള്ളിയും നേടി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ മനു ഭാക്കറും ടീം ഇനത്തിൽ മനുഭാക്കർ-സരബ്ജോത് സിംഗുമാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്.