ഒരുമയുടെയും ധീരതയുടെയും അർപ്പണബോധത്തിൻ്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നമ്മൾ കാണുന്നതെന്നും ദുൽഖർ സൽമാൻ പറഞ്ഞു. വയനാട്ടിലെ ദുരിത മുഖത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് ദുൽഖർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
ഏതു വിപത്തിലും ഒറ്റക്കെട്ടായി നമ്മൾ നിൽക്കുമെന്നും വിളിച്ചോതുന്ന പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നത്. ദുരന്തം വിതച്ച പ്രദേശത്ത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്നുവെന്നും തന്റെ പ്രാർത്ഥനകൾ അവർക്കൊപ്പം എന്നുമുണ്ടാകുമെന്നും ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
‘ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത് സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശിക നായകന്മാർക്കും വയനാടിനെ സഹായിക്കാൻ കൈനീട്ടുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്. എന്ത് സംഭവിച്ചാലും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും വേണ്ടിയുള്ള പ്രാർത്ഥന’ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.